Connect with us

OMICRON

ഒമിക്രോണ്‍ സാമൂഹിക വ്യാപനം ആരംഭിച്ചെന്ന് ഡല്‍ഹി മന്ത്രി

ഡല്‍ഹിയില്‍ പരിശോധിച്ച 115 സാമ്പിളുകളില്‍ 46 എണ്ണത്തിലും ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | വിദേശ യാത്ര നടത്താത്തവരിലും ഒമിക്രോണ്‍ വകേഭദം പടരുന്നത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമാണെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ പറഞ്ഞു. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ആയിരത്തോട് അടുക്കുകയാണ്. ഡല്‍ഹിയില്‍ പരിശോധിച്ച 115 സാമ്പിളുകളില്‍ 46 എണ്ണത്തിലും ഒമിക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്.

ഡല്‍ഹിയില്‍ നിലവില്‍ 200 കൊവിഡ് രോഗികളാണ് ആശുപത്രിയിലുള്ളത്. വിദേശത്ത് നിന്നെത്തിയ ലക്ഷണങ്ങളില്ലാത്ത 115 പേര്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ആശുപത്രിയിലുണ്ട്. രാജ്യത്ത് 961 ഒമിക്രോണ്‍ കേസുകളാണുള്ളത്. ഇതില്‍ 263 കേസുകളും ഡല്‍ഹിയിലാണ്.

മഹാരാഷ്ട്രയില്‍ 257, ഗുജറാത്ത് 97, രാജസ്ഥാന്‍ 69, കേരളം 65 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കണക്കുകള്‍. 24 മണിക്കൂറിനിടെ ഒമിക്രോണ്‍ കേസുകളില്‍ 23 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.