Connect with us

Kerala

സമയപരിധി കഴിഞ്ഞു; ഗവര്‍ണറുടെ അന്ത്യശാസനം തള്ളി വി സിമാര്‍

വൈസ് ചാന്‍സലര്‍മാര്‍ ആരും രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെയും വി സിമാര്‍ രാജിവെച്ചൊഴിയുന്നതിന് ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചു. എന്നാല്‍ വി സിമാരാരും രാജിവെച്ചില്ല.

ഇന്ന് 11.30നകം രാജിവെക്കണമെന്നായിരുന്നു ഗവര്‍ണര്‍ വി സിമാര്‍ക്ക് നല്‍കിയ അന്ത്യശാസനം. വൈസ് ചാന്‍സലര്‍മാര്‍ ആരും രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

 

---- facebook comment plugin here -----

Latest