Connect with us

pma salam@press

പാര്‍ട്ടി സമ്മേളന രേഖയില്‍ ലൗ ജിഹാദുണ്ടോയെന്ന് സി പി എം വ്യക്തമാക്കണം: പി എം എ സലാം

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരള സര്‍ക്കാര്‍ കെ എം ഷാജിയെ വേട്ടയാടുന്നു; ഷാജിക്ക് ലീഗ് പൂര്‍ണ പിന്തുണ നല്‍കും

Published

|

Last Updated

കോഴിക്കോട് | കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങളെ സി പി എം ഭിന്നിപ്പിക്കുകയാണെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന പ്രചാരണത്തിന് തുടക്കം കുറിച്ചത് വി എസ് അച്ച്യുതാനന്ദനാണ്. കോടഞ്ചേരിയിലെ വിവാഹവുമായി ബന്ധപ്പെട്ട് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം ജോര്‍ജ് എം തോമസ് പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ലൗ ജിഹാദ് എന്നത് പാര്‍ട്ടി രേഖയിലുണ്ടെന്നാണ് സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം ജോര്‍ജ് എം തോമസ് പറഞ്ഞത്. ഇത് ഗൗരവമുള്ളതാണ്. സംസ്ഥാന നേതൃത്വം ഇതിന് മറുപടി പറയണമെന്നും സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നാക്കുപിഴ എന്ന്  ജോര്‍ജ് എം തോമസോ, കോഴിക്കോട് ജില്ലാ സെക്രട്ടറിയോ പറഞ്ഞാല്‍ പ്രശ്‌നം തീരില്ല. ജോര്‍ജ് എം തോമസ് ബോധപൂര്‍വ്വം, ആസൂത്രിതമായി പറഞ്ഞതാണെന്ന് സംശയിക്കുന്നു. പാര്‍ട്ടി യോഗങ്ങളില്‍ ലൗ ജിഹാദ് ചര്‍ച്ച ചെയ്‌തോ എന്ന് സംസ്ഥാന സെക്രട്ടറി പറയണം. എല്ലാ വിഷയങ്ങളിലും മാധമങ്ങളെ കാണുന്ന അദ്ദേഹം ഈ വിഷയത്തിലും ഒരു വിശദീകരണം നല്‍കണം.

കേരളത്തില്‍ ക്രിസ്തീയ, മുസ്ലിം സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം തകര്‍ക്കാന്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും അത് പൊറുക്കാനാകില്ലെന്നും സലാം പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് അബ്ദുറഹ്‌മാന്‍ കല്ലായ് പറഞ്ഞതിനെ ജോര്‍ജ് എം തോമസ് നടത്തിയ പ്ര്‌സ്താവനയുമായി താരതമ്യപ്പെടുത്താനാകില്ല. കല്ലായ് നടത്തിയത് വ്യക്തിപരമായ അഭിപ്രായമാണ്. ലീഗ് നേതൃത്വം തന്നെ ഇത് തള്ളിപ്പറയുകയും റിയാസ് അടക്കമുള്ളവരോട് ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ടെന്നും സലാം പ്രതികരിച്ചു.

കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്ത് മരവിപ്പിച്ച ഇ ഡി നടപടി പ്രാഥമികമാണെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അത് വിധിയല്ല. അവസാന വിധി വരുമ്പോള്‍ ഷാജി നൂറ് ശതമാനം ശരിയാണെന്ന് ബോധ്യമാകും. കേസിനെ നിയമപരമായി നേരിടും. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരള സര്‍ക്കാര്‍ ഷാജിയെ വേട്ടയാടുന്നു. കെ എം ഷാജിക്ക് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുമെന്നും പി എം

 

 

 

 

---- facebook comment plugin here -----

Latest