Connect with us

Health

ഗാംബിയയിൽ 66 കുട്ടികളുടെ ജീവനെടുത്ത കഫ് സിറപ്പ് സംയുക്തം ഇന്ത്യയിലും മരണം വിതച്ചു

കഫ് സിറപ്പിൽ ഉപയോഗിക്കുന്ന ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളുമാണ് മരണത്തിന് കാരണമാകുന്ന സംയുക്തം.

Published

|

Last Updated

ന്യൂഡൽഹി | പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികളുടെ ജീവനെടുത്ത കഫ് സിറപ്പ് സംയുക്തം ഇന്ത്യയിലും മരണം വിതച്ചു. 1986ലും 2020ലുമായി 33 കുട്ടികളുടെ മരണത്തിന് ഈ സംയുക്തം കാരണമായിട്ടുണ്ട്. കഫ് സിറപ്പിൽ ഉപയോഗിക്കുന്ന ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളുമാണ് മരണത്തിന് കാരണമാകുന്ന സംയുക്തം. നിശ്ചിത അളവിൽ കൂടുതൽ ഉപയോഗിച്ചാൽ ഗുരുതര വൃക്കരോഗത്തിനും അതുവഴി മരണത്തിനും കാരണമാകുന്ന മാരക ശേഷിയുള്ളതാണ് ഈ സംയുക്തം.

1986ൽ മുംബൈയിലെ ഒരു ആശുപത്രിയിൽ ചികിത്സയ്ക്കിടെ നിരവധി രോഗികൾക്ക് ഗ്ലിസറിൻ നൽകി. ഇതിനു ശേഷം 21 രോഗികൾ വൃക്ക തകരാറിലായി മരിച്ചു. പരിശോധനയിൽ ഇവർക്കു നൽകിയ ഗ്ലിസറിനിൽ ഡൈതലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.

2020ൽ ചണ്ഡീഗഡ് പിജിഐയിലെ ഡോക്ടർമാർ COLDBEST എന്ന ചുമ സിറപ്പിനെക്കുറിച്ച് സെൻട്രൽ ഡ്രഗ് അതോറിറ്റി സിഡിഎസ്‌സിഒയ്ക്ക് പരാതി നൽകിയിരുന്നു. ജമ്മു കശ്മീരിലെ ഉദ്ദംനഗറിലെ 12 കുട്ടികളാണ് ഈ കഫ് സിറപ്പിന്റെ ഉപയോഗം മൂലം മരിച്ചത്. ഈ കഫ് സിറപ്പിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും കലർത്തിയിരുന്നു.

വില്ലൻ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും ഒരു കാർബൺ സംയുക്തമാണ്. അതിന് സുഗന്ധമോ നിറമോ ഇല്ല. നല്ല മധുരമുണ്ടാകും. കുട്ടികൾക്കുള്ള സിറപ്പുകളിൽ ഇത് ചേർക്കുന്നത് കാരണം അവർക്ക് എളുപ്പത്തിൽ മരുന്ന് കുടിക്കാൻ കഴിയും.

ഈ സംയുക്തം ഒരു കിലോയ്ക്ക് പരമാവധി 0.14 മില്ലിഗ്രാം വരെ മരുന്നുകളിൽ കലർത്താം. ഒരു കിലോഗ്രാമിന് 1 ഗ്രാമിൽ കൂടുതൽ കലർത്തുന്നത് മരണത്തിന് കാരണമാകും. മരണത്തിന് കാരണമായ മരുന്നുകളിലെ ഈ സംയുക്തങ്ങളുടെ അളവ് ലോകാരോഗ്യ സംഘടനയോ കമ്പനികളോ വെളിപ്പെടുത്തിയിട്ടില്ല.

മനുഷ്യരിൽ എങ്ങനെ ബാധിക്കും?

മനുഷ്യരെ 3 ഘട്ടങ്ങളിലായാണ് ഇവ ദോശകരമായി ബാധിക്കുക. ആദ്യ ഘട്ടത്തിൽ ഛർദ്ദി-വയറിളക്കം, ആദ്യ രണ്ട് ദിവസങ്ങളിൽ വയറുവേദന, മനസ്സ് മരവിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടും. രണ്ടാം ഘട്ടത്തിൽ വൃക്ക തകരാറിലാകും. അമിതമായ അളവിൽ ഈ സംയുക്തം കഴിച്ചാൽ മൂന്നോ നാലോ ദിവസം ആകുമ്പോഴേക്കും വൃക്ക തകരാറിലാകും. പിന്നീട് മൂത്രമൊഴിക്കാ കഴിയാതെ വരികയും രക്തസമ്മർദ്ദം വർധിക്കുകയും ഹൃദയമിടിപ്പ് ക്രമരഹിതമാകുകയും ചെയ്യും.

മൂന്നാം ഘട്ടത്തിൽ, അഞ്ച് മുതൽ പത്ത് ദിവസത്തിനുള്ളി പക്ഷാഘാതം ഉണ്ടാകാം. ഇത് ഒരു വ്യക്തിയെ ആഴത്തിലുള്ള കോമയിലേക്ക് നയിക്കും. മരണത്തിനും ഇടയാക്കും. ഈ സംയുക്തങ്ങൾ കാരണം രോഗി ഒരിക്കൽ ഗുരുതരാവസ്ഥയിലായാൽ, അതിൽ നിന്ന് രക്ഷപ്പെട്ടാലും വൃക്ക തകരാർ പരിഹരിക്കാനാകില്ല. അയാൾക്ക് ഡയാലിസിസും ആവശ്യമായി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച 4 ചുമ-സിറപ്പുകൾ സംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകിയതോടെയാണ് കഫ് സിറപ്പ് ചർച്ചയാകുന്നത്. ഈ ഉൽപ്പന്നങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും സുരക്ഷിതമല്ലെന്നും ഗുരുതരമായ പ്രശ്നങ്ങളോ മരണമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Latest