Editors Pick
വെറും പുഷ്പമല്ല ശംഖുപുഷ്പം; ഔഷധഗുണവും ആരോഗ്യമേന്മയും ഏറെ
ശംഖുപുഷ്പത്തിന്റെ നീര് തലയിൽ അരച്ച് തേച്ചാൽ അത് മുടിവളർച്ചയെ കൂട്ടുകയും മുടി വേരുകൾക്ക് കരുത്ത് നൽകുകയും ചെയ്യും

പണ്ടൊക്കെ നമ്മുടെ വീട്ടുമുറ്റത്ത് സുലഭമായി കാണപ്പെടുന്ന പൂവായിരുന്നു ശംഖുപുഷ്പം.എന്നാൽ ഈ പൂവിന് എണ്ണിയാൽ ഒടുങ്ങാത്ത അത്ര ആരോഗ്യഗുണങ്ങൾ ഉണ്ട് എന്ന കാര്യം അറിയാമോ? ഇന്ന് വിദേശരാജ്യങ്ങളിൽ പോലും ശംഖുപുഷ്പ ചായ പ്രശസ്തമാണ്. ഏഷ്യന്‍ പീജിയന്‍വിങ്ങ്‌സ് എന്ന പേരിലും ഈ പുഷ്പം അറിയപ്പെടുന്നുണ്ട്. എന്തൊക്കെയാണ് ശംഖുപുഷ്പത്തിന്റെ പ്രത്യേകതകൾ എന്ന് നോക്കാം.
- ആന്തരിക അവയവങ്ങളുടെ ആരോഗ്യം മുതൽ മുടിക്കും ചർമ്മത്തിനും നല്ലതാണ് ഇത്.
- ശംഖുപുഷ്പത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന സത്ത് ഭക്ഷണത്തിലും സൗന്ദര്യവര്‍ധക വസ്തുക്കളിലും ഔഷധങ്ങളിലും ഉപയോഗിക്കാറുണ്ട്.
- വിഷരഹിതമായ പൂക്കള്‍ ആന്റി ഓക്‌സിഡന്റ് സ്വഭാവമുള്ളതാണ്.അസറ്റൈല്‍ കോളിന്റെ ഉത്പാദനം ശരീരത്തില്‍ വര്‍ധിപ്പിക്കാനും മനുഷ്യരുടെ ചിന്താശേഷിയെ ഉദ്ദീപിപ്പിക്കാനും ശംഖുപുഷ്പത്തിന് കഴിവുണ്ട്.
- സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കാനും ശരീരത്തിലെ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കുന്നു.
- വിഷാദരാഗത്തിനും പാമ്പ് കടിയേറ്റാലുള്ള വിഷമില്ലാതാക്കാനും ആയുര്‍വേദത്തില്‍ ശംഖുപുഷ്പം ചിലര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
- ശംഖുപുഷ്പത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും ഇല്ലാതാക്കി ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു.
- ചർമ്മത്തിലെ ഈർപ്പവും ജലാംശവും നിലനിർത്താനും ശംഖുപുഷ്പം നല്ലതാണ് നല്ലതാണ്.
- ശംഖുപുഷ്പത്തിന്റെ നീര് തലയിൽ അരച്ച് തേച്ചാൽ അത് മുടിവളർച്ചയെ കൂട്ടുകയും മുടി വേരുകൾക്ക് കരുത്ത് നൽകുകയും ചെയ്യും. ഇത് ശിരോ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമാണ്.
തലച്ചോറിന്റെ ആരോഗ്യത്തിനും ശംഖുപുഷ്പം മികച്ചതാണെന്ന് പറയപ്പെടുന്നു. ഇങ്ങനെ ഒരുപാട് ഗുണങ്ങളുണ്ട് ശംഖുപുഷ്പം എന്ന പൂവിന്. കാണാൻ സുന്ദരിയായ ഈ പൂവ് ഗുണങ്ങളിലും കേമി തന്നെ.
---- facebook comment plugin here -----