Kerala
രഹസ്യ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു; തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവ്: സ്വപ്ന
കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. ഈ മൊഴിയില്‍ നിന്നും പിന്മാറണമെങ്കില്‍ തന്നെ കൊല്ലണം.

കൊച്ചി | കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലുറച്ച് സ്വപ്‌ന സുരേഷ്. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി മുമ്പ് പറഞ്ഞത് പച്ചക്കളവാണ്. മുഖ്യമന്ത്രിയുമായും കുടുംബവുമായും പലവട്ടം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് സംസാരിച്ചിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ സ്വപ്ന വെളിപ്പെടുത്തി. തന്റെ പേരില്‍ ഒരു പുതിയ കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എത്ര കേസുകളെടുത്താലും പ്രശ്‌നമില്ല. 164 മൊഴിയില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. ഈ മൊഴിയില്‍ നിന്നും പിന്മാറണമെങ്കില്‍ തന്നെ കൊല്ലണം. 164 മൊഴി സി പി എം നേതാക്കള്‍ അറിയുന്നത് എങ്ങനെയാണെന്നും അത് അവര്‍ക്ക് കിട്ടിയോ എന്നും സ്വപ്ന ചോദിച്ചു.
ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം അറിഞ്ഞു തന്നെയാണ് ഷാജിനെ തന്റെ അടുത്തേക്ക് അയച്ചതെന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.