CHILD MISSING
കളിക്കാന്‍പോയ കുട്ടികള്‍ തിരിച്ചെത്തിയില്ല; പാലക്കാട് നാല് കുട്ടികളെ കാണാതായി
വൈകീട്ട് കളിക്കാന്‍ പോയ നാല് പേരേയും കാണാതാവുകയായിരുന്നു
പാലക്കാട് | കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയ നാല് ആണ്‍കുട്ടികളെ കാണാതായി. പാലക്കാട് പറക്കുളത്താണ് സംഭവം. വൈകീട്ട് കളിക്കാന്‍ പോയ നാല് പേരേയും കാണാതാവുകയായിരുന്നു. സമയം വൈകിയിട്ടും തിരിച്ച് എത്താത്തതിനെത്തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്.
വീട്ടുകാര്‍ തൃത്താല പോലീസില്‍ പരാതി നല്‍കി. പറക്കുളം വിനോദിന്റെ മകന്‍നവനീത് എന്ന അച്ചു (12),കോട്ടടിയില്‍ മുസ്തഫയുടെ മക്കളായ ഷംനാദ് ( 14 ),ഷഹനാദ് 14, കോട്ട കുറുശ്ശി സിദ്ദീഖിന്റെ മകന്‍ അന്‍വര്‍ സാദീഖ് (9 ) എന്നിവരെയാണ് കാണാതായത്.







