Kerala
വന്ദേഭാരത് ട്രെയിനില്‍ കന്നിയാത്ര നടത്തി മുഖ്യമന്ത്രി
പ്രതിപക്ഷ പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കണ്ണൂര്‍ | വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ ആദ്യ യാത്ര നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്കാണ് മുഖ്യമന്ത്രിയുടെ യാത്ര. പ്രതിപക്ഷ പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നെങ്കിലും മുഖ്യമന്ത്രി ഇതുവരെ വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്തിരുന്നില്ല
കൂത്തുപറമ്പില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം കണ്ണൂരില്‍ എത്തിയത്.
കണ്ണൂരില്‍ നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെടും മുന്‍പ് റെയില്‍വേ സ്റ്റേഷനിലും പുറത്തും ഡ്രോണ്‍ പറത്തി പരിശോധന നടത്തിയിരുന്നു.
---- facebook comment plugin here -----