Connect with us

National

ചോദ്യങ്ങള്‍ ഉന്നയിക്കരുതെന്നാണ് കേന്ദ്ര നിലപാട്; മനോവീര്യം തകര്‍ക്കാന്‍ കഴിയില്ല: രാഹുല്‍

അവശ്യസാധനങ്ങളുടെ ജി എസ് ടി വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിനിടെയാണ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാരിന് തങ്ങളുടെ മനോവീര്യം തകര്‍ക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചോദ്യങ്ങള്‍ ഉന്നയിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. താനിപ്പോള്‍ കസ്റ്റഡിയിലാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അവശ്യസാധനങ്ങളുടെ ജി എസ് ടി വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രപതിഭവന്‍ മാര്‍ച്ചിനിടെയാണ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. വിജയ്ചൗക്കില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയായിരുന്നു നടപടി. ബസിലാണ് രാഹുലിനെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്.

ഇന്ത്യ ഒരു പോലീസ് രാജ്യമായെന്നും നരേന്ദ്ര മോദിയാണ് അതിന്റെ രാജാവെന്നും പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനു മുമ്പ് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന മറ്റ് എം പിമാരെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്.
എ ഐ സി സി ആസ്ഥാനത്ത് ധര്‍ണ ഇരുന്നവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെയായിരുന്ന പ്രതിഷേധം. രണ്ടാംവട്ട ചോദ്യംചെയ്യലിനായി സോണിയ ഗാന്ധി ഇഡി ഓഫിസില്‍ ഹാജരായതിനു പിന്നാലെ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. രാഹുലിനും പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് സോണിയ എത്തിയത്.