vacccination
കൊവീഷീല്‍ഡ് വാക്‌സീനിന്റെ ഇടവേള കുറക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രം അപ്പീല്‍ നല്‍കും
കഴിഞ്ഞ ദിവസം രണ്ട് ഡോസുകള്‍ക്കിടയിലുള്ള ഇടവേള 84 ദിവസത്തില്‍ നിന്നും 28 ആക്കി കേരള ഹൈക്കോടതി കുറച്ചിരുന്നു

ന്യൂഡല്‍ഹി | കൊവീഷീല്‍ഡ് വാക്‌സീനിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ച നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം രണ്ട് ഡോസുകള്‍ക്കിടയിലുള്ള ഇടവേള 84 ദിവസത്തില്‍ നിന്നും 28 ആക്കി കേരള ഹൈക്കോടതി കുറച്ചിരുന്നു. സ്വകാര്യ ആശുപത്രികളില്‍ നിന്നും സ്വീകരിക്കുന്ന വാക്‌സീനുകളുടെ ഇടവേളയാണ് കുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വാക്‌സീന് ഈ ഇളവ് ഉണ്ടാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
പെയ്ഡ് വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ക്ക് 28 ദിവസത്തിനിടെ രണ്ടാം ഡോസ് സ്വീകരിക്കാന്‍ സൗകര്യ പ്രദമായി കൊവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്നും കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ആയിരുന്നു ഉത്തരവിട്ടത്. ഹൈക്കോടതിയുടെ തന്നെ ഡിവിഷന്‍ ബഞ്ചിന് മുന്നിലാണ് അപ്പീല്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
ആരോഗ്യ മന്ത്രാലയം സെക്രട്ടറി അടക്കമുള്ളവരുമായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കൊവീഷീല്‍ഡ് വാക്‌സീനിന്റെ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് ഫലത്തെ മുന്‍ നിര്‍ത്തിയാണെന്നും ഇത് സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണെന്നും ആണ് സര്‍ക്കാരിന്റെ വാദം.