Connect with us

body recovered

കടലില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കരക്കടിഞ്ഞു

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ മെല്‍ബിനെ ഒഴുക്കില്‍പെട്ട് കാണാതാകുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | വ്യാഴാഴ്ച കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെല്‍ബിന്‍ എഫ് ജൂസ (17)യുടെ മൃതദ്ദേഹം ആണ് ഇന്നു രാവിലെ സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്ത് കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ മെല്‍ബിനെ ഒഴുക്കില്‍പെട്ട് കാണാതാകുകയായിരുന്നു. ശക്തമായ തിരമാലയില്‍ പെട്ട മറ്റുള്ളവര്‍ നീന്തിക്കയറിയെങ്കിലും മെല്‍ബിന്‍ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെന്റ് ഫാത്തിമ ലൈനില്‍ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെല്‍ബിന്‍. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്.

 

Latest