Connect with us

Educational News

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്: മെറിറ്റ് സീറ്റുകളിൽ സ്ഥിര പ്രവേശനം നേടിയത് 1,43,351 പേർ

അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്ത 10,431 പേർ പുറത്തായി.

Published

|

Last Updated

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് പ്രവേശനം പൂർത്തിയായതോടെ 1,43,351 പേർ മെറിറ്റ് സീറ്റുകളിൽ സ്ഥിര പ്രവേശനം നേടി. 86,084 പേർ താത്കാലിക പ്രവേശനവും നേടി. അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്ത 10,431 പേർ പുറത്തായി.

തെറ്റായ വിവരങ്ങൾ നൽകിയതിനാൽ 229 പേർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. 2,40,095 സീറ്റുകളിലാണ് അലോട്ട്മെന്റ് നടന്നത്. അതേസമയം, സംവരണ വിഭാഗത്തിൽ വേണ്ടത്ര അപേക്ഷകരില്ലാതെ ഒട്ടേറെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇതു കൂടി ജനറൽ വിഭാഗത്തിലേക്ക് മാറ്റിയാകും ഞായറാഴ്ച മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. അതോടെ കൂടുതൽ പേർക്ക് അലോട്ട്മെന്റും കിട്ടിയവർക്ക് ഉയർന്ന ഓപ്ഷനും ലഭിക്കാനും സാധ്യതയേറും.

സ്‌പോർട്‌സ് ക്വാട്ടയിലെ ആദ്യ അലോട്ട്മെന്റിന് അനുസരിച്ച് 2,810 പേർ സ്ഥിര പ്രവേശനവും 1,724 പേർ താത്കാലിക പ്രവേശനവും നേടി. 1,061 പേർക്ക് പ്രവേശനം നേടാനായില്ല. ആറ് പേർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.
5,601 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. പട്ടികക്ഷേമ വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ രണ്ടാം അലോട്ട്മെന്റിൽ 1,057 പേർ സ്ഥിര പ്രവേശനവും 72 പേർ താത്കാലിക പ്രവേശനവും നേടി. 84 പേർ പ്രവേശനം നേടിയില്ല. ജൂലൈ ഒന്നിനാണ് ഒന്നാം ഘട്ട പ്രവേശനം അവസാനിക്കുന്നത്. തുടർന്ന് എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആരംഭിക്കും. ആറിനാകും ക്ലാസ്സുകൾ ആരംഭിക്കുക.

Content Highlights:
The Kerala Plus One second allotment admissions have concluded with 1,43,351 students securing permanent merit seats. Around 86,084 applicants took temporary admission, while 10,431 individuals lost their slots for failing to register. The vacancy details will be aggregated for the third allotment list scheduled for release on Sunday.

Latest