Eduline
കൊച്ചിൻ ഷിപ്‌യാർഡ് ജി എം ഇ കോഴ്സിന് അപേക്ഷിക്കാം
ഔദ്യോഗിക വെബ്സൈറ്റായ https://cslmeti.in വഴി ഈ മാസം 30 വരെ അപേക്ഷിക്കാം.
ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിംഗ് (ജി എം ഇ) കോഴ്സിന് അപേക്ഷ ക്ഷണിച്ച് കൊച്ചിൻ ഷിപ്‌യാർഡ്. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന്റെ സെപ്തംബർ ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഔദ്യോഗിക വെബ്സൈറ്റായ https://cslmeti.in വഴി ഈ മാസം 30 വരെ അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷ വഴി 120 സീറ്റുകളിലേക്കാണ് അഡ്മിഷൻ.
- ഷിപ്പിംഗ് കമ്പനികളുടെ സ്‌പോൺസർഷിപ്പ് നേടിയോ അല്ലാതെയോ പഠിക്കാം. സ്‌പോൺസർഷിപ്പ് ഉണ്ടെങ്കിൽ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം അതേ കമ്പനിയിൽ പരിശീലനവും നിയമനവും നേടാനുള്ള അവസരം ലഭിക്കും.
- കോഴ്‌സ് കഴിഞ്ഞ് ആറ് മാസത്തെ കടൽ പരിശീലനം പൂർത്തിയാക്കി, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ക്ലാസ്സ് നാല് പരീക്ഷയും ജയിച്ചാൽ വാണിജ്യ കപ്പലുകളിൽ ജൂനിയർ മറൈൻ എൻജിനീയർ ഓഫീസറായി ജോലി നേടാം.
- 4.85 ലക്ഷം രൂപയാണ് ആകെ ഫീസ്. വനിതകൾക്ക് 3.72 ലക്ഷം രൂപ. ഹോസ്റ്റൽ ഫീസും ഇതിൽ ഉൾപ്പെടും.
യോഗ്യത
- 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ മെക്കാനിക്കൽ സ്ട്രീം/നേവൽ ആർക്കിടെക്ചർ/ മറൈൻ എൻജിനീയറിംഗ് എന്നിവയിൽ ബി ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് ഉണ്ടാകണം.
- കോഴ്‌സ് ആരംഭിക്കുമ്പോൾ 28 വയസ്സ് കവിയരുത്. 157 സെന്റിമീറ്റർ ഉയരവും അതിനൊത്ത ഭാരവും ഉണ്ടാകണം. നല്ല കാഴ്ചശക്തിയും കേൾവിശക്തിയും ഉണ്ടാകണം.
- പ്രവേശനസമയത്ത് ഷിപ്പിംഗ് മന്ത്രാലയം അംഗീകരിച്ച മെഡിക്കൽ പ്രാക്ടീഷ്യനറുടെ ഫിറ്റ്‌നസ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവരുടെ പട്ടിക www.dgshipping.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് പ്രവേശനസമയത്ത് പാസ്സ്പോർട്ട് ഉണ്ടാകണം.
Content Highlights:
Cochin Shipyard has invited applications for its one-year Graduate Marine Engineering course for the September batch. BTech graduates in Mechanical or Naval Architecture can apply online through the official website until June 30. Admission to the 120 available seats will be based on an entrance exam.
---- facebook comment plugin here -----



