Connect with us

tp chandrasekharan case

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും

കൃഷ്ണന്റെയും ജ്യോതിബാബുവിന്റെയും വാദം കേട്ടശേഷം ശിക്ഷ വിധിക്കും

Published

|

Last Updated

കൊച്ചി | ആര്‍ എം പി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. കൊടി സുനി, കിര്‍മാണി മനോജ്, ജ്യോതിബാബു, അനൂപ്, കെ കെ കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെയാണ് കോടതിയില്‍ ഹാജരാക്കുക.

കൃഷ്ണന്റെയും ജ്യോതിബാബുവിന്റെയും വാദം കേട്ടശേഷമാണ് ശിക്ഷ വിധിക്കുക. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജ്യോതിബാബു ഹാജരാവുന്നില്ല. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കും. പ്രതികളെ ശിക്ഷിച്ചിരുന്ന വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഒന്നുമുതല്‍ എട്ടുവരെ പ്രതികളുടെയും 11ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.

ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളെയും ഏഴാം പ്രതിയെയും ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തിയതിന്റെ നടപടികളും ഇതോടൊപ്പമുണ്ടാകും. പ്രതികളുടെ വിശദീകരണവും ശിക്ഷാവിധിയിന്മേല്‍ അഭിഭാഷകരുടെ വാദവും കേള്‍ക്കും. പ്രതികള്‍ കഴിഞ്ഞിരുന്ന ജയിലുകളിലെ പ്രൊബേഷണറി ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടും ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. തുടര്‍ന്നാവും ശിക്ഷാവിധിയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക.

 

Latest