Connect with us

Malappuram

519-ാം പൊന്നാനി ആണ്ട് നേർച്ച സമാപിച്ചു

സമാപന ആത്മീയ സമ്മേളനം പൊന്നാനി മഖ്ദൂം സയ്യിദ് എം പി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ ഉദ്ഘാടനം നിർവ്വഹിച്ചു.

Published

|

Last Updated

പൊന്നാനി| ദക്ഷിണേന്ത്യയിലെ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ സ്ഥാപകനും വിശ്വപ്രസിദ്ധ പണ്ഡിതനും സ്വൂഫീവര്യനുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ്റെ 519-ാം ആണ്ട് നേർച്ച പ്രൗഢമായി സമാപിച്ചു. ഫെബ്രുവരി 1 ന് ആരംഭിച്ച നേർച്ചയുടെ സമാപന ദിനമായ വ്യാഴാഴ്ച രാവിലെ 7.30 ന് നടന്ന ഖത്മുൽ ഖുർആൻ മജ്ലിസിന് അറക്കൽ ബീരാൻകുട്ടി മുസ്‌ലിയാർ നേതൃത്വം നൽകി. തുടർന്ന് പതിനായിരങ്ങൾക്ക് നേർച്ചയുടെ അന്നദാനം നടന്നു. രാത്രി 8.30 ന് ആരംഭിച്ച സമാപന ആത്മീയ സമ്മേളനം പൊന്നാനി മഖ്ദൂം സയ്യിദ് എം പി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങൾ തലപ്പാറ ഉദ്ഘാടനം നിർവ്വഹിച്ചു.

മുഹമ്മദ് അബ്ദുൽ വാസിഅ് ബാഖവി കുറ്റിപ്പുറം മുഖ്യപ്രഭാഷണം നടത്തി. ദിക്ർ ദുആ മജ്ലിസിന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ നേതൃത്വം നൽകി. ലോകത്ത് വർധിച്ചു വരുന്ന ആത്മഹത്യാ കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണെന്നും ഉയർന്ന വിദ്യാഭ്യാസം നൽകുന്നതോടൊപ്പം കുട്ടികളിൽ ആത്മീയമായ വിജ്ഞാനം നൽകുന്നത് മാനസികമായ കരുത്ത് വർധിപ്പിക്കുമെന്നും ഏത് പ്രതിസന്ധികളെയും മറി കടക്കാൻ കുട്ടികൾക്ക് ശക്തി പകരുമെന്നും ഖലീൽ തങ്ങൾ പ്രസ്താവിച്ചു. പൊന്നാനിയിൽ ശൈഖ് മഖ്ദൂം തങ്ങൾ നടത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെ പാരമ്പര്യം അതേപടി നിലനിർത്തിപ്പോരുന്ന മഖ്ദൂമിയ്യ ദർസിൻ്റെ പ്രവർത്തനങ്ങളെയും മുദരിസ് സയ്യിദ് ഹബീബ് തുറാബ് തങ്ങളെയും ജുമുഅത്ത് പള്ളി ഭാരവാഹികളെയും തങ്ങൾ അഭിനന്ദിച്ചു.

അബ്ദുല്ല ബാഖവി ഇയ്യാട്, ടി.വി അശ്റഫ് ഹാജി,അബ്ദുസമദ് അഹ്സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി ചേലേമ്പ്ര, ഉവൈസ് അദനി വിളയൂർ, സയ്യിദ് ഫസൽ തുറാബ് തങ്ങൾ ചെറുവണ്ണൂർ, പി.കെ.എം കുഞ്ഞിമുഹമ്മദ്, ഇ.കെ സിദ്ദീഖ് ഹാജി, സി. അബ്ദുറഹീം ഹാജി, സഅദുദ്ദീൻ സഖാഫി മാളിയേക്കൽ, നൗഫൽ അഹ്സനി മഖ്ദൂമി പൊന്നാനി, സലീം തങ്ങൾ കോട്ടത്തറ, പി.കെ.എം കഅബ് മാസ്റ്റർ, മുബാറക് മഖ്ദൂമി, സൗദി കുഞ്ഞഹമ്മദ് ഹാജി, കെ.എം സീതി, ഖമറുദ്ദീൻ കോയ തങ്ങൾ, അമ്മാട്ടി മുസ്‌ലിയാർ, പി.വി അബൂബക്കർ മുസ്‌ലിയാർ, ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, കെ.വി സക്കീർ കടവ് തുടങ്ങിയവർ സംബന്ധിച്ചു.

 

 

---- facebook comment plugin here -----

Latest