Connect with us

Kerala

17കാരി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചു

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഉളിക്കല്‍ സ്വദേശിനി ആശുപതിയിലെത്തിയത്

Published

|

Last Updated

കണ്ണൂര്‍  | വയറുവേദനയുമായി എത്തിയ 17കാരി പ്രസവിച്ചു ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയതായിരുന്നു ഇവര്‍. തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോഴാണ് പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഉളിക്കല്‍ സ്വദേശിനി ആശുപതിയിലെത്തിയത്. പെണ്‍കുട്ടിയെയും കുഞ്ഞിനെയും കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടി അവിവാഹിതയാണ്. മൊഴി എടുത്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യ്ക്തമാക്കി

 

---- facebook comment plugin here -----

Latest