kt jaleel
ആ വാർത്ത തെറ്റ്; ജലീലിനെതിരെ കേസെടുക്കാൻ ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടിട്ടില്ല
കോടതി ഉത്തരവിൻ്റെ പകർപ്പ് പുറത്തുവന്നതിന് ശേഷമാണ് കേസെടുക്കുന്നത് സംബന്ധിച്ച് പരാമർശമില്ലെന്ന് വ്യക്തമായത്.

ന്യൂഡല്‍ഹി | വിവാദമായ കശ്മീർ പരാമര്‍ശത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരേ കേസ് എടുക്കാന്‍ ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടുവെന്ന വാർത്ത തെറ്റ്. ഹരിജിക്കാരന്റെ വാദം കേട്ടുവെന്നും സെപ്തംബര്‍ 14ലേക്ക് കേസ് മാറ്റുന്നു എന്നുമാണ് കോടതി ഉത്തരവിലുള്ളത്. തിങ്കളാഴ്ചയാണ് ജലീലിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടുവെന്ന വാർത്ത മാധ്യമങ്ങൾ നൽകിയത്.
കോടതി ഉത്തരവിൻ്റെ പകർപ്പ് പുറത്തുവന്നതിന് ശേഷമാണ് കേസെടുക്കുന്നത് സംബന്ധിച്ച് പരാമർശമില്ലെന്ന് വ്യക്തമായത്. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ ആർ ഉത്തരവിൻ്റെ കോപ്പി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് മാധ്യമങ്ങളുടെ അക്കിടി വ്യക്തമായത്. സുപ്രീം കോടതി അഭിഭാഷകന്‍ ജി എസ് മണിയാണ് ജലീലിനെതിരേ പരാതി നല്‍കിയിരുന്നത്. നാളെയാണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.