Kerala
താമരശ്ശേരി ഷഹബാസ് കൊല; കുറ്റാരോപിതരുടെ പരീക്ഷാഫലം പുറത്തുവിടരുതെന്ന ആവശ്യവുമായി പിതാവ്
വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ആയിരുന്നു പരീക്ഷ ഫലം തടഞ്ഞതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പ്രതികരിച്ചത്.

കോഴിക്കോട് | താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ഥികളുടെ തടഞ്ഞുവച്ച എസ് എസ് എല്‍ സി ഫലം പുറത്തുവിടണമെന്ന ബാലാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി ഷഹബാസിന്റെ പിതാവ് ഇക്ബാല്‍ ബാലവകാശ കമ്മീഷന് പരാതി നല്‍കി.
കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ ജുവനൈല്‍ ബോര്‍ഡ് അനുവാദം നല്‍കിയിരുന്നു.എന്നാല്‍ ഇവരുടെ പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു വച്ചു. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും ആയിരുന്നു പരീക്ഷ ഫലം തടഞ്ഞതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പ്രതികരിച്ചത്.
അക്രമ വാസനകള്‍ വച്ചുപൊറുപ്പിക്കാനാകില്ല. ഈ കുട്ടികളെ മൂന്നു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്‌തെന്നും അദ്ദേഹം വിവരിച്ചു. ഇതിനിടെയാണ് ഫലം പുറത്തുവിടണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയത്.