Connect with us

National

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിയിടം തകര്‍ത്തു; സ്‌ഫോടക വസ്തുക്കളടക്കം പിടിച്ചെടുത്തു

അഞ്ച് ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്), രണ്ട് റേഡിയോ സെറ്റുകള്‍, ബൈനോക്കുലറുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു

Published

|

Last Updated

ശ്രീനഗര്‍  | പഹല്‍ഗാം ആക്രമണത്തിന് പിറകെ ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ തുടരവെ ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന. ഇവിടെ നിന്നും നിരവധി സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തു. രാവിലെ പൂഞ്ചിലെ സുരാന്‍കോട്ട് സെക്ടറിലുള്ള ഹരി മരോട്ടെ ഗ്രാമത്തിലാണ് സംഭവം.

കരസേനാ ഉദ്യോഗസ്ഥരും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ ഒളിസങ്കേതം കണ്ടെത്തിയത്. സ്ഥലത്തുനിന്ന് അഞ്ച് ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്), രണ്ട് റേഡിയോ സെറ്റുകള്‍, ബൈനോക്കുലറുകള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കര്‍ശനമായ ഭീകരവിരുദ്ധ നടപടികളാണ് കശ്മീരില്‍ പുരോഗമിക്കുന്നത്

Latest