Kerala
ഹോം ഗാര്‍ഡ് നാഗരാജനെ ആദരിച്ച് മര്‍കസ് ബോയ്‌സ് സ്‌കൂള്‍
വിദ്യാര്‍ഥികള്‍ ആരും ഈ പ്രവൃത്തി അനുകരിക്കരുതെന്നും പ്രകോപനപരമായി ആരോടും പെരുമാറരുതെന്നും യാത്രാദുരിതം പരിഹരിക്കാന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും അധ്യാപകരും മാനേജ്‌മെന്റും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു

വിദ്യാര്‍ഥികളുടെ യാത്രാദുരിതം പരിഹരിക്കുന്നതില്‍ സാഹസികമായി ഇടപെട്ട ഹോം ഗാര്‍ഡ് നാഗരാജനെ മര്‍കസ് ബോയ്‌സ് സ്‌കൂള്‍ ആദരിക്കുന്നു
കാരന്തൂര്‍ | മര്‍കസ് സ്‌കൂള്‍ സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കയറ്റാതെ ആളപായമുണ്ടാക്കും വിധം വാഹനമോടിച്ച ബസ്സിനെതിരെ അതിസാഹസികമായി പ്രതിഷേധിക്കുകയും വിഷയം ശ്രദ്ധേയമാക്കുകയും ചെയ്ത കോഴിക്കോട് ട്രാഫിക് യൂണിറ്റിലെ ഹോം ഗാര്‍ഡ് നാഗരാജനെ മര്‍കസ് ബോയ്‌സ് സ്‌കൂള്‍ ആദരിച്ചു.
വേറിട്ട ഇടപെടലിലൂടെ വിദ്യാര്‍ഥികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിലും അപകടങ്ങള്‍ കുറക്കുന്നതിലും നാഗരാജന്‍ കാണിച്ച ജാഗ്രത ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ മാനേജ്മെന്റും പി.ടി.എയും വിദ്യാര്‍ഥികളും ചേര്‍ന്ന് അദ്ദേഹത്തെ ആദരിച്ചത്. ചടങ്ങ് മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി സഖാഫി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ കെ ഷമീം അധ്യക്ഷത വഹിച്ചു. അക്കാദമിക് വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ് അനുമോദന പ്രസംഗം നടത്തി. സ്‌കൂള്‍ മാനേജ്മെന്റിന്റെ അനുമോദനത്തില്‍ നാഗരാജന്‍ സന്തോഷം അറിയിച്ചു.
വിദ്യാര്‍ഥികള്‍ ആരും ഈ പ്രവൃത്തി അനുകരിക്കരുതെന്നും പ്രകോപനപരമായി ആരോടും പെരുമാറരുതെന്നും യാത്രാദുരിതം പരിഹരിക്കാന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും അധ്യാപകരും മാനേജ്‌മെന്റും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ മൂസകോയ മാവിലി സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി മുഹമ്മദ് ബശീര്‍ നന്ദിയും പറഞ്ഞു.