Connect with us

National

പാക് അധീന കശ്മീരില്‍ നടക്കുന്നത് ഭീകരമായ മനുഷ്യാവകാശ ലംഘനം: എല്ലാ ഉത്തരവാദിത്വവും പാകിസ്താന്‍ ഏറ്റെടുക്കണം: രണ്‍ധീര്‍ ജയ്‌സ്വാള്‍

ക്രൂരമായ അടിച്ചമര്‍ത്തലുകളാണ് പാകിസ്താന്‍ പാക് അധീന കശ്മീരില്‍ നടത്തുന്നത്. വിഭവങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | പാക് അധീന കശ്മീരില്‍ നടക്കുന്ന ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ എല്ലാം ഉത്തരവാദിത്വവും പാകിസ്താന്‍ ഏറ്റെടുക്കണമെന്ന് ഇന്ത്യ. ക്രൂരമായ അടിച്ചമര്‍ത്തലുകളാണ് പാകിസ്താന്‍ അവിടെ നടത്തുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. വിഭവങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നു. ഇതിലെല്ലാം അന്താരാഷ്ട്ര സമൂഹം പാകിസ്താനെ ഉത്തരവാദിയായി കണക്കാക്കണമെന്നും ജയ്‌സ്വാള്‍ പറഞ്ഞു.

‘പാക് അധീന കശ്മീരിന്റെ പല ഭാഗങ്ങളിലും നടക്കുന്ന പ്രതിഷേധവും സാധാരണക്കാര്‍ക്ക് നേരെ പാക് സൈന്യം നടത്തുന്ന ക്രൂരതകളുടെ സ്വാഭാവിക ഫലമാണ്. ഇതിന്റെ എല്ലാ ഉത്തരവാദിത്വവും പാകിസ്താന്‍ ഏറ്റെടുക്കണം.;- അദ്ദേഹം പ്രതികരിച്ചു.

പകാ് അധീന കശ്മീരിലെ മുസഫറബാദില്‍ നടന്ന കലാപത്തിനിടെ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഇന്ന് നിരവധി പേരാണ് എത്തിയത്. മൂന്ന് യുവാക്കളെയാണ് പാക് സേന വെടിവച്ചു കൊന്നത്.

പ്രതിഷേധങ്ങള്‍ അഞ്ചാം ദിവസമായ ഇന്നും തുടര്‍ന്നു. രാഷ്ട്രീയ പരിഷ്‌കരണങ്ങള്‍, ഗോതമ്പ് മാവിന് സബ്‌സിഡി, വൈദ്യുതി ചാര്‍ജില്‍ ഇളവ്, സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുക തുടങ്ങി 38 ഇന ആവശ്യങ്ങളുന്നയിച്ചാണ് ജമ്മു കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി (ജെ കെ ജെ എ എ സി) പ്രക്ഷോഭം നടത്തുന്നത്.

 

Latest