Connect with us

National

അടുത്ത 5 ദിവസത്തിനുള്ളില്‍ താപനില ഉയരാന്‍ സാധ്യത

മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ട്. അതിന് ശേഷം കുറയുമെന്നും മുന്നറിയിപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി| അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില ക്രമാനുഗതമായി 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നും അതിന് ശേഷം കുറയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

വടക്കുപടിഞ്ഞാറന്‍, ദ്വീപ് മേഖലകള്‍ ഒഴികെയുള്ള രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സാധാരണയിലും കൂടുതല്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്ന് ഈ മാസം ആദ്യം കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളില്‍ ഉയര്‍ന്ന ചൂടുള്ള ദിവസങ്ങള്‍ ഉണ്ടാകുമെന്ന് ഐ എം ഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു.