Connect with us

Saudi Arabia

ഹജ്ജ് വേളയില്‍ താപനില ഉയരാന്‍ സാധ്യത; ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നതും സമ്പര്‍ക്കം പുലര്‍ത്തുന്നതും ഒഴിവാക്കണം.

Published

|

Last Updated

മക്ക | ഹജ്ജ് വേളയില്‍ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീര്‍ഥാടകര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നത് ആരോഗ്യത്തിന് വലിയ അപകടമുണ്ടാക്കും. ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ മക്കയില്‍ ഉയര്‍ന്ന താപനില റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തീര്‍ഥാടകര്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ കുടകള്‍ എപ്പോഴും ഉപയോഗിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നതും സമ്പര്‍ക്കം പുലര്‍ത്തുന്നതും ഒഴിവാക്കണമെന്നും മന്ത്രാലയം തീര്‍ഥാടകരോട് നിര്‍ദേശിച്ചു.

 

Latest