Kerala
പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു
കോളിയാടി മാര്‍ ബസേലിയോസ് യുപി സ്‌കൂള്‍ അധ്യാപികയാണ്
സുല്‍ത്താന്‍ ബത്തേരി | വയനാട്ടില്‍ പിക്കപ്പ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ അധ്യാപിക മരിച്ചു. കോളിയാടി കണ്ണേത്ത് ജിലി വില്‍സണ്‍(49) ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് സംഭവം.
കോളിയാടി ചെമ്പകച്ചുവട്ടില്‍ കാറിനു സമീപംനിന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്നുവന്ന പിക്കപ്പ് ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കോളിയാടി മാര്‍ ബസേലിയോസ് യുപി സ്‌കൂള്‍ അധ്യാപികയാണ്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
---- facebook comment plugin here -----



