Connect with us

National

ഡല്‍ഹിയില്‍ ടേക് ഓഫിനിടെ സ്വിസ് വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

സ്വിസ് എയര്‍ LX147 (Airbus A330) വിമാനത്തിനാണ് തീപിടിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായ ആറ് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ഒഴിവായത് വന്‍ വിമാന ദുരന്തം. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക് ഓഫിനു പിന്നാലെ എന്‍ജിന്‍ തകരാറുണ്ടായ സ്വിസ് എയര്‍ലൈന്‍സ് വിമാനത്തിന്റെ എന്‍ജിനുകളില്‍ ഒന്നിന് തീപിടിച്ചു. 228 യാത്രക്കാരുമായി സൂറിച്ചിലേക്ക് പറന്നുയരാനൊരുങ്ങിയ സ്വിസ് എയര്‍ LX147 (Airbus A330) വിമാനത്തിനാണ് തീപിടിച്ചത്. ദേഹാസ്വാസ്ഥ്യമുണ്ടായ ആറ് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ 1.08ഓടെയായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാരെ റണ്‍വേയില്‍ വച്ചുതന്നെ അടിയന്തരമായി ഒഴിപ്പിച്ചു. അപകട കാരണം കണ്ടെത്താന്‍ സ്വിസ് എയര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസവും തുടര്‍ യാത്രക്കുള്ള ബദല്‍ സൗകര്യങ്ങളും ഒരുക്കുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

 

Latest