Connect with us

Kerala

നിയമലംഘന യാത്ര; ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും

കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി രവത എ ചന്ദ്രശേഖര്‍ കോട്ടയം എസ് പിക്ക് നിര്‍ദേശം നല്‍കി. ഗതാഗത നിയമലംഘനം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തുക.

Published

|

Last Updated

തിരുവനന്തപുരം | നിയമലംഘന യാത്രയില്‍ മുന്‍ ഡി ജി പി. ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും. കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി രവത എ ചന്ദ്രശേഖര്‍ കോട്ടയം എസ് പിക്ക് നിര്‍ദേശം നല്‍കി. ഗതാഗത നിയമലംഘനം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തുക.

വിരമിച്ച ശേഷവും സ്വകാര്യ കാറില്‍ നക്ഷത്ര ചിഹ്നമുള്ള ബോര്‍ഡ് വച്ച സംഭവത്തിലാണ് കേസെടുക്കുക. തച്ചങ്കരിയുടെ നടപടി ചട്ടലംഘനമാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് ചെയ്തിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് തച്ചങ്കരി പോലീസ് സേനയില്‍ നിന്ന് വിരമിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാകാനായി അദ്ദേഹം എത്തിയത് നക്ഷത്ര ചിഹ്നം പതിച്ച വാഹനത്തിലായിരുന്നു.

---- facebook comment plugin here -----

Latest