Connect with us

National

ബി ജെ പിയില്‍ ചേരുമെന്ന അഭ്യൂഹം; ഹര്‍ഭജന്‍ സിംഗിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ പിനവലിച്ച് പഞ്ചാബ് സര്‍ക്കാര്‍

ജലന്ധറിലെ ഹര്‍ഭജന്റെ വസതിയില്‍ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും അനുവദിച്ചിരുന്ന സര്‍ക്കാര്‍ വാഹനവും ഭഗവന്ത് മന്‍ സര്‍ക്കാര്‍ തിരിച്ചെടുത്തതായാണ് വിവരം.

Published

|

Last Updated

ചണ്ഡീഗഡ് | ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും ആം ആദ്മി പാര്‍ട്ടി (എ എ പി)യുടെ രാജ്യസഭാ എം പിയുമായ ഹര്‍ഭജന്‍ സിംഗിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ പിന്‍വലിച്ച് പഞ്ചാബ് സര്‍ക്കാര്‍. ഹര്‍ഭജന്‍ സിംഗ് ബി ജെ പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് നടപടി.

ജലന്ധറിലെ ഹര്‍ഭജന്റെ വസതിയില്‍ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും അനുവദിച്ചിരുന്ന സര്‍ക്കാര്‍ വാഹനവും ഭഗവന്ത് മന്‍ സര്‍ക്കാര്‍ തിരിച്ചെടുത്തതായാണ് വിവരം. ഇതോടെ ഹര്‍ഭജന്‍ സിംഗിന്റെ സുരക്ഷാ ചുമതല കേന്ദ്ര സര്‍ക്കാര്‍ സി ആര്‍ പി എഫിന് കൈമാറിയെന്നും അറിയുന്നു.

പഞ്ചാബ് എ എ പിയുടെ പ്രമുഖ നേതാവ് രാഘവ് ഛദ്ദ ഉള്‍പ്പെടെ പാര്‍ട്ടിയുടെ ഏഴ് രാജ്യസഭാ എം പിമാര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. ഛദ്ദയടക്കം ഇവരില്‍ മൂന്നുപേര്‍ ബി ജെ പിയില്‍ ചേരുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഹര്‍ഭജനും ബി ജെ പിയിലേക്ക് പോകുന്നതായുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.

 

Latest