Connect with us

International

കൊളംബിയയില്‍ ഹൈവേയിലുണ്ടായ സ്‌ഫോടനത്തില്‍ 14 മരണം; കൊല്ലപ്പെട്ടവരില്‍ കുട്ടികളും

ഗറില്ലാ വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍

Published

|

Last Updated

ബൊഗോട്ട | കൊളംബിയയില്‍ ഹൈവേയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഗറില്ലാ വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു.

തെക്കന്‍ മേഖലയായ കൗക്കയിലാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങളില്‍ തകര്‍ന്ന വാഹനങ്ങളും റോഡിലുടനീളം ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളും കാണാം. റെവല്യൂഷണറി ആംഡ് ഫോഴ്സ് ഓഫ് കൊളംബിയയുടെ (Farc) വിമത വിഭാഗങ്ങളുമായി ബന്ധമുള്ളവരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ കുറ്റപ്പെടുത്തി.

 

മെയ് 31-ന് കൊളംബിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ ആക്രമണങ്ങള്‍

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മാഫിയ സംഘങ്ങളും ഈ മേഖലയില്‍ സജീവമാണെന്ന് പ്രതിരോധ മന്ത്രി പെഡ്രോ അര്‍നുള്‍ഫോ സാഞ്ചസ് വ്യക്തമാക്കി.