Kerala
കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യവെ തല പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്
കോഴിക്കോട് | കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവെ തല പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.കണ്ണൂര്‍ സ്വദേശി സുനിലാണ് മരിച്ചത്. മാങ്കാവിലാണ് സംഭവം. ബസില്‍ പിന്നിലെ സൈഡ് സീറ്റിലിരുന്ന് ഉറങ്ങവെ യുവാവിന്റെ തല അബദ്ധത്തില്‍ പുറത്തേക്ക് നീങ്ങി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ രാത്രി ഒന്നിനാണ് സംഭവം. വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര്‍ തിരിഞ്ഞ് നോക്കിയത്.
സുനിലിനൊപ്പം ബന്ധുക്കളുമുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----


