mullaperiyar dam
തമിഴ്‌നാട് മന്ത്രിമാര്‍ ഇന്ന് മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിക്കും
എട്ട് ഷട്ടറുകളും തുറന്ന് ഇപ്പോള്‍ സെക്കന്‍ഡില്‍ ഒഴുക്കിവിടുന്നത് മൂവായിരത്തി തൊള്ളായിരം ഘനയടി വെള്ളം
ഇടുക്കി | എട്ട് ഷട്ടറുകള്‍ തുറന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ തമിഴ്‌നാട് മന്ത്രിമാരുടെ സംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍, ധനമന്ത്രി ത്യാഗരാജന്‍, സഹകരണ വകുപ്പ് മന്ത്രി ഐ പെരിയ പെരിയ സ്വാമി, റവന്യു മന്ത്രി മൂര്‍ത്തി, എന്നിവരാണ് തേനി ജില്ലയില്‍ നിന്നുള്ള എം എല്‍ എമാര്‍ക്കൊപ്പം ഡാം സന്ദര്‍ശിക്കുന്നത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എ ഐ എ ഡി എം കെ ഈ മാസം ഒമ്പതിന് വിവിധ സ്ഥലങ്ങളില്‍ സമരം നടത്താന്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രിമാരുടെ സന്ദര്‍ശനം. സന്ദര്‍ശനത്തിന് ശേഷം മന്ത്രിമാരുടെ സംഘം മാധ്യമങ്ങളെ കണ്ടേക്കും.
അണക്കെട്ടിലെ ജലനിരപ്പ് 138.70 അടിയായി ഉയയര്‍ന്ന സാഹചര്യത്തില്‍ എട്ട് ഷട്ടറുകളു തമിഴ്‌നാട് തുറന്നുവിട്ടിരിക്കുകയാണ്. സെക്കന്റില്‍ മൂവായിരത്തി തൊള്ളായിരം ഘനയടിയോളം വെള്ളമാണ് പെരിയാറിലൂടെ തുറന്ന് വിട്ടിരിക്കുന്നത്.



