Connect with us

sys

എസ് വൈ എസ് സ്പാർക്കിൾ പോസ്റ്റ് പാർലിമെന്റ് കൺവീൻ ശ്രദ്ധേയമായി

സോൺ പ്രവർത്തക സമിതി, സർക്കിൾ ഭാരവാഹികൾ, യൂനിറ്റ് പ്രസിഡൻ്റ്, സെക്രട്ടറി എന്നിവർ സംഗമത്തിൽ പങ്കെടുത്തു.

Published

|

Last Updated

മലപ്പുറം | എസ് വൈ എസ് യൂത്ത് പാർലിമെന്റിന്റെ ആശയങ്ങളുടെ പ്രായോഗികവത്‌കരണം ലക്ഷ്യമാക്കിയുള്ള “സ്പാർക്കിൾ” പോസ്റ്റ് പാർലിമെന്റ് കൺവീൻ മലപ്പുറം ഈസ്റ്റ് ജില്ലയിൽ സമാപിച്ചു. 12 സോണുകളിൽ നടന്ന സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം നിലമ്പൂർ മജ്മഇൽ ജില്ലാ പ്രസിഡന്റ് ടി മുഈനുദ്ദീൻ സഖാഫി നിർവഹിച്ചു. സോൺ പ്രവർത്തക സമിതി, സർക്കിൾ ഭാരവാഹികൾ, യൂനിറ്റ് പ്രസിഡൻ്റ്, സെക്രട്ടറി എന്നിവർ സംഗമത്തിൽ പങ്കെടുത്തു.

എടക്കര സമസ്ത സെന്റർ, പെരിന്തൽമണ്ണ ടി ടി പ്ലാസ, മഞ്ചേരി വെസ്റ്റിലെ ജാമിഅ ഹികമിയ്യ കാമ്പസ്, അരീക്കോട് കെ എം എച്ച് ഓഡിറ്റോറിയം കാവനൂർ, കൊളത്തൂർ ഇർശാദിയ്യ, മലപ്പുറം ഗ്രൈസ് ഓഡിറ്റോറിയം, കൊണ്ടോട്ടി ബുഖാരി കാമ്പസ്, മഞ്ചേരി ഈസ്റ്റിൽ പയ്യനാട് ഹികമിയ്യ കാമ്പസ്, വണ്ടൂർ അൽ ഫുർഖാൻ, എടവണ്ണപ്പാറ ജലാലിയ്യ കാമ്പസ്, പുളിക്കൽ ലെഗ്രാന്റ് ഓഡിറ്റോറിയം എന്നീ കേന്ദ്രങ്ങളിൽ യഥാക്രമം അബ്ദുൽ നാസർ പാണ്ടിക്കാട്, ദുൽഫുഖാർ സഖാഫി, സി കെ ശക്കീർ, സിദ്ദീഖ് സഖാഫി, സയ്യിദ് മുർതള ശിഹാബ് സഖാഫി, അബ്ദുർറഹീം കരുവള്ളി, കെ സൈനുദ്ദീൻ സഖാഫി, പി പി.മുജീബുർറഹ്‌മാൻ, പ്രൊഫ. അബ്ദുർറഹ്മാൻ എം, നജീബ് പി ടി, സൈദ് മുഹമ്മദ് അസ്ഹരി നേതൃത്വം നൽകി.
---- facebook comment plugin here -----

Latest