Connect with us

Kerala

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട്; പി എസ് സി ചെയർമാനും അംഗങ്ങൾക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്‍കി

ഈ മാസം 15 മുതല്‍ അംഗങ്ങളുടെയും ചെയര്‍മാന്റെയും മൊഴിയെടുക്കും.

Published

|

Last Updated

തിരുവനന്തപുരം| ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ പി എസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി ക്രൈംബ്രാഞ്ച്. ഈ മാസം 15 മുതല്‍ അംഗങ്ങളുടെയും ചെയര്‍മാന്റെയും മൊഴിയെടുക്കും.

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ രണ്ട് പി എസ് സി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് പോലീസ് മേധാവി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.

നിയമന തട്ടിപ്പില്‍ അന്വേഷണ സംഘം കമ്മീഷന്‍ അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്.

Content Highlights:
The Crime Branch issued notices to the PSC Chairman and members regarding the Planning Board exam scam. Statements will be recorded from September 15 following findings of severe lapses by two PSC officials. The State Police Chief recommended departmental action against the responsible officers.

---- facebook comment plugin here -----

Latest