Connect with us

Malappuram

എസ്.വൈ.എസ് പ്ലാറ്റിയൂണ്‍ അസംബ്ലി ; സ്വാഗത സംഘം ഓഫീസ് തുറന്നു

എസ്.വൈ.എസ് പ്ലാറ്റിയൂണ്‍ അസംബ്ലി 19 ന് മലപ്പുറത്ത്

Published

|

Last Updated

മലപ്പുറം | എസ്.വൈ.എസ് 70ാം വാര്‍ഷികത്തോടനുബന്ധിച്ച് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 19 ന് മലപ്പുറത്ത് നടക്കുന്ന പ്ലാറ്റിയൂണ്‍ അസംബ്ലിയുടെ സ്വാഗത സംഘം ഓഫീസ് തുറന്നു. മലപ്പുറം വാദിസലാമില്‍ നടന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കുറ്റമ്പാറ അബ്ദു റഹ്മാന്‍ ദാരിമി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

എസ്.വൈ.എസ് ജില്ല പ്രസിഡണ്ട് ടി.മുഈനുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുറഹ്മാന്‍ സഖാഫി, കെ.കെ.എസ് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, സി.കെ.യു.മൗലവി, അലവിക്കുട്ടി ഫൈസി എടക്കര,ജമാല്‍ കരുളായി, ബശീര്‍ ഹാജി,അലിയാര്‍ കക്കാട്, മുഹമ്മദ് ഹാജി മൂന്നിയൂര്‍,എ.പി.ബശീര്‍ ചെല്ലക്കൊടി, സി.കെ. ശക്കീര്‍, ടി.സിദ്ദീഖ് സഖാഫി, പി.പി.മുജീബ് റഹ്മാന്‍,പി.ടി.നജീബ് എന്നിവര്‍ സംസാരിച്ചു.