Connect with us

Kozhikode

സ്വദഖതുല്‍ ജുമുഅ: മഹല്ല് പ്രചാരണങ്ങള്‍ക്ക് തുടക്കമായി

സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ പ്രൊജക്ട് ലോഞ്ച് ചെയ്തു.

Published

|

Last Updated

നോളജ് സിറ്റി | ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ് ജാമിഉല്‍ ഫുതൂഹിന്റെ പരിപാലനത്തിനായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിര്‍ദേശിച്ച ‘സ്വദഖതുല്‍ ജുമുഅ’ പദ്ധതിയുടെ മഹല്ലുതല പ്രചാരണത്തിന് കൈതപ്പൊയില്‍ മഹല്ല് സംഗമത്തില്‍ തുടക്കമായി. ആയിരം മഹല്ലുകളാണ് പദ്ധതിയുടെ ഭാഗമാകുന്നത്.

സ്വദഖതുല്‍ ജുമുഅ പ്രമോഷന്‍ അംബാസിഡര്‍ സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ പ്രൊജക്ട് ലോഞ്ച് ചെയ്തു. ചടങ്ങില്‍ മര്‍കസ് നോളജ്‌സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഹക്കിം അസ്ഹരി, കൈതപ്പൊയില്‍ മഹല്ല് ഭാരവാഹികളായ ഹംസ മുസ്ലിയാര്‍, ജാഫര്‍ എലിക്കാട്, സി പി മുഹമ്മദലി സൈനി, അബ്ദുല്ല ഹാജി പുറായില്‍, മുദർരിസ് അലവി സഖാഫി കായലം പങ്കെടുത്തു.