Connect with us

Kerala

അനധികൃത സമ്പാദന കേസില്‍പ്പെട്ട ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

2013 മുതല്‍ 2018 വരെ ഡോക്ടര്‍ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍

Published

|

Last Updated

കോട്ടയം |  അനധികൃത സ്വത്ത് സമ്പാദന കേസില്‍പ്പെട്ട ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ വാസുദേവനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡോക്ടര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2013 മുതല്‍ 2018 വരെ ഡോക്ടര്‍ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു വിജിലന്‍സിന്റെ ശിപാര്‍ശ. സസ്‌പെന്‍ഷന്‍ സംബന്ധിച്ച് ആരോഗ്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്