Kerala
നിപയെന്ന് സംശയം; പതിനഞ്ചുകാരിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തൃശ്ശൂര്‍|നിപ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സ്വദേശിയായ 15 വയസുകാരിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് അടുത്തടുത്തായി നാല് നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിപയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗ വ്യാപനം തടയാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ശ്രീചിത്ര ഫോമിലെ ആത്മഹത്യാശ്രമത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കളക്ടര്‍ ചെയര്‍പേഴ്‌സണായ മേല്‍നോട്ടസമിതിയാണ് ശ്രീചിത്ര ഫോമിലെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് എല്ലാവിധ സംരക്ഷണവും ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.