Connect with us

National

കേന്ദ്രത്തിന് സുപ്രീം കോടതിയുടെ അന്ത്യശാസനം; പട്ടിണി മരണം ഇല്ലാതാക്കാന്‍ സമൂഹ അടുക്കളകള്‍ ഉടന്‍ ഒരുക്കണം

രാജ്യവ്യാപകമായി സമൂഹ അടുക്കള പദ്ധതി തയ്യാറാക്കാന്‍ ഒക്ടോബര്‍ 27 ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് ഭക്ഷണം ലഭ്യമാകാതെ ആരും മരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പട്ടിണി മരണം ഇല്ലാതാക്കാന്‍ സമൂഹ അടുക്കള പദ്ധതി ഉടന്‍ തയ്യാറാക്കണം. മൂന്ന് ആഴ്ച്ചക്കകം ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും കേന്ദ്രത്തിന് കോടതി അന്ത്യശാസനം നല്‍കി.

രാജ്യവ്യാപകമായി സമൂഹ അടുക്കള പദ്ധതി തയ്യാറാക്കാന്‍ ഒക്ടോബര്‍ 27 ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ അണ്ടര്‍ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ സത്യവാംങ്മൂലം നല്‍കിയതിനാണ് വിമര്‍ശനം. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ സത്യവാംങ്മൂലമാണ് വേണ്ടതെന്നും ഇത് അവസാന മുന്നറിയിപ്പാണെന്നും കോടതി വ്യക്തമാക്കി.

 

Latest