National
സുപ്രീം കോടതി പരാമർശം: യഥാര്‍ഥ ഇന്ത്യക്കാര്‍ ആരെന്ന് ജഡ്ജിമാര്‍ തീരുമാനിക്കേണ്ടെന്ന് പ്രിയങ്കാ ഗാന്ധി
സര്‍ക്കാറിനെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷത്തിന്റെ കടമ

ന്യൂ ഡല്‍ഹി | രാഹുല്‍ഗാന്ധിക്കെതിരായ സുപ്രീം കോടതിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. യഥാര്‍ഥ ഇന്ത്യക്കാര്‍ ആരെന്ന് ജഡ്ജിമാര്‍ തീരുമാനിക്കേണ്ടതില്ലെന്നും കോടതി പരാമര്‍ശത്തോട് ബഹുമാനത്തോടെ വിയോജിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഇന്ത്യൻ ഭൂപ്രദേശം ചൈന കൈയേറിയെന്ന രാഹുലിൻ്റെ ആരോപണത്തോട് യഥാർഥ ഇന്ത്യക്കാരനാണെങ്കിൽ ഇത് പറയില്ലെന്നായിരുന്നു സുപ്രീം കോടതി വിമർശിച്ചത്.
സര്‍ക്കാറിനെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷത്തിന്റെ കടമയെന്ന് പ്രിയങ്ക പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഹുലും അതാണ് ചെയ്തത്. സൈന്യത്തെ അപമാനിക്കുന്ന തരത്തില്‍ യാതൊന്നും രാഹുല്‍ ചെയ്തിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ചൈന ഇന്ത്യയുടെ ഭൂപ്രദേശം കൈയേറി എന്ന രാഹുലിന്റെ ആരോപണത്തിനെതിരെയായിരുന്നു സുപ്രീം കോടതി വിമര്‍ശമുന്നയിച്ചത്. 2022 ഡിസംബര്‍ മാസത്തില്‍ നടത്തിയ ഭാരത് ജോഡോ യാത്രക്കിടെ ടെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചില ആരോപണങ്ങളാണ് മാനനഷ്ടക്കേസിലേക്ക് നയിച്ചത്. ഇന്ത്യയുടേതായ രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ചൈന കൈയടക്കിയെന്നായിരുന്നു രാഹുൽ പറഞ്ഞത്.