Ongoing News
സിറിയന്‍ ഊര്‍ജ മേഖലക്ക് പിന്തുണ; ക്രൂഡ് ഓയില്‍ ഗ്രാന്റിന്റെ ആദ്യഘട്ട കയറ്റുമതി നടത്തി സഊദി
ഈ വര്‍ഷം പ്രഖ്യാപിച്ച 1.65 ദശലക്ഷം ബാരല്‍ ഗ്രാന്റിന്റെ പ്രഥമ വിഹിതമാണിത്.
റിയാദ് | സിറിയന്‍ അറബ് റിപബ്ലിക്കിന്റെ ഊര്‍ജ മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള സഊദി അറേബിയയുടെ ശ്രമങ്ങളുടെ ഭാഗമായി ക്രൂഡ് ഓയില്‍ ഗ്രാന്റിന്റെ ആദ്യഘട്ട കയറ്റുമതി സിറിയയില്‍ എത്തി. ഈ വര്‍ഷം പ്രഖ്യാപിച്ച 1.65 ദശലക്ഷം ബാരല്‍ ഗ്രാന്റിന്റെ പ്രഥമ വിഹിതമാണിത്. സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തതാണ് ഈ വിവരം.
650,000 ബാരലുകള്‍ വഹിക്കുന്ന ടാങ്കറാണ് ബനിയാസ് തുറമുഖത്ത് ഡോക്ക് ചെയ്തത്. എസ് എഫ് ഡി പ്രതിനിധീകരിക്കുന്ന സഊദി അറേബ്യയും സിറിയയുടെ ഊര്‍ജ മന്ത്രാലയവും തമ്മില്‍ സെപ്തംബര്‍ 11നാണ് ഗ്രാന്റ് കരാരില്‍ ഒപ്പുവച്ചത്.
സഊദി ഊര്‍ജ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കിയ പദ്ധതി, സിറിയന്‍ ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനവും കാര്യക്ഷമതയും സാമ്പത്തിക സുസ്ഥിരതയും വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വികസനം ശക്തിപ്പെടുത്തുന്നതിനുമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.




