Kerala
സി പി എമ്മിന്റെ വോട്ടും വേണമെന്നാണ് യു ഡി എഫ് നിലപാടെന്ന് സണ്ണി ജോസഫ്
വെല്‍ഫെയര്‍ പിന്തുണ കാരണം മറ്റുവോട്ടുകള്‍ നഷ്ടപ്പെടുമെന്ന് കരുതുന്നില്ല

നിലമ്പൂര്‍ | എല്ലാവരുടെയും വോട്ട് യു ഡി എഫിന് വേണമെന്നും സി പി എമ്മി വോട്ടും വേണമെന്നാണ് യു ഡി എഫ് നിലപാടെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. സി പി എമ്മിന്റെത് അവസരവാദമാണ്. സി പി എം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരുമാകുമെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.
സി പി എമ്മിന് ആരെയും കൂട്ടാം. അവരെ എതിര്‍ക്കുന്നവരെല്ലാവരും അശുദ്ധിയുള്ളവരായി മാറും. വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണ കാരണം മറ്റ് വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് കരുതുന്നില്ല. എല്‍ ഡി എഫിനുള്ള ഹിന്ദുമഹാസഭ പിന്തുണ സി പി എം എന്ത് ചെയ്താലും ന്യായീകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
---- facebook comment plugin here -----