Connect with us

Afghanistan crisis

അഫ്ഗാനില്‍ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം; നൂറിലേറെ മരണം

കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയിലുണ്ടായ ആക്രമണത്തില്‍ 12 ലേറെപ്പേര്‍ മരിച്ചിരുന്നു

Published

|

Last Updated

കാബൂള്‍ | അഫ്ഗാനിസ്ഥാനിലെ ഖുന്ദൂസില്‍ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം. വെള്ളിയാഴ്ച പ്രാര്‍ഥന നടക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ കുട്ടികള്‍ ഉള്‍പ്പെടെയുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയിലുണ്ടായ ആക്രമണത്തില്‍ 12 ലേറെപ്പേര്‍ മരിച്ചിരുന്നു.

പരിക്കേറ്റ നിരവധിപ്പേര്‍ ആശുപത്രികളില്‍ ഉണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

മരണ സംഖ്യ 100 കടന്നതായി താലിബാനും സ്ഥിരീകരിച്ചു. ഖുന്ദൂസിലെ ഷിയാ പള്ളിയില്‍ ഇന്ന് ഉച്ചക്ക് ഭീകരാക്രമണം നടന്നെന്നും നിരവധി പേര്‍ രക്തസാക്ഷികളായെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.