Connect with us

Kerala

സുധാകരന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയില്ല; സിപിഎം അന്വേഷണ റിപ്പോര്‍ട്ട്

പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ വ്യക്തിയെ പിന്തുണച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ടില്‍ സഹായിച്ചില്ല. സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതിരായ പോസ്റ്റര്‍ പ്രചരണത്തില്‍ മൗനം പാലിച്ചു എന്നതാണ് കമ്മീഷന്‍ കണ്ടെത്തല്‍.

Published

|

Last Updated

അമ്പലപ്പുഴ| അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ച അന്വേഷിച്ച സിപിഎം പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ മന്ത്രി ജി സുധാകരനെതിരായ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് റിപ്പോര്‍ട്ട്. സുധാകരന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയില്ലെന്നാണ് സിപിഎം കമ്മീഷന്‍ കണ്ടെത്തല്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വിശ്വാസത്തില്‍ സുധാകരന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പാര്‍ട്ടി തീരുമാനം വന്നപ്പോള്‍ സീറ്റ് ലഭിച്ചില്ല. ഇതോടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ വ്യക്തിയെ പിന്തുണച്ചില്ല. സാമ്പത്തിക ബുദ്ധിമുട്ടില്‍ സഹായിച്ചില്ല. സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതിരായ പോസ്റ്റര്‍ പ്രചരണത്തില്‍ മൗനം പാലിച്ചുവെന്നുമാണ് കമ്മീഷന്‍ കണ്ടെത്തല്‍. സലാമിന്റെ ആരോപണങ്ങള്‍ ശരിവെക്കുന്ന ഈ റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്യും. സുധാകരനോട് വീണ്ടും വിശദീകരണം തേടുന്നതില്‍ സെക്രട്ടറിയേറ്റാകും തീരുമാനമെടുക്കുക.

അമ്പലപ്പുഴയിലെ പ്രവര്‍ത്തന വീഴ്ച അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച രണ്ടംഗ കമ്മീഷന് മുന്നില്‍ ജി സുധാകരനെതിരെ പരാതി നിരവധിയായിരുന്നു. തെളിവെടുപ്പിന് ഹാജരായവരില്‍ ഭൂരിപക്ഷവും സുധാകരനെതിരെ മൊഴി നല്‍കി. മന്ത്രി സജി ചെറിയാന്‍, എ എം ആരിഫ് എംപിയും എച്ച് സലാം എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ചിരുന്നു.