Connect with us

Kerala

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

തുകലശ്ശേരി ഐക്കാട് പ്ലാന്തറയില്‍ ആസിഫ് (14) ആണ് മരിച്ചത്.

Published

|

Last Updated

തിരുവല്ല | സുഹൃത്തുമൊത്ത് മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. തുകലശ്ശേരി ഐക്കാട് പ്ലാംന്തറ താഴ്ചയില്‍ പി എം അബ്ദുല്‍ സലാമിന്റെയും നജീറയുടെയും മകന്‍ ആസിഫ് മുഹമ്മദ് (14)ആണ് മരിച്ചത്. തിരുമൂലപുരം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ ശേഷം സുഹൃത്തിനോടൊപ്പം കടവില്‍ കുളിക്കാനിറങ്ങിയ ആസിഫ് കയത്തില്‍ അകപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

സുഹൃത്തിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ചിലര്‍ ഓടിയെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആസിഫിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് തിരുവല്ലയില്‍ നിന്നും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കടവില്‍ നിന്നും 50 മീറ്റര്‍ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു. തിരുവല്ല പോലീസെത്തി മേല്‍ നടപടിക്കു ശേഷം മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest