Connect with us

Kerala

വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം; അധ്യാപികക്ക് സസ്പെന്‍ഷന്‍

തിരുവല്ല സര്‍ക്കാര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ മലയാളം വിഭാഗം അധ്യാപിക മിലീന ജയിംസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

|

Last Updated

തിരുവല്ല | തിരുവല്ല സര്‍ക്കാര്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോളജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. ഡയറ്റിലെ ഹോസ്റ്റലിലാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ മലയാളം വിഭാഗം അധ്യാപിക മിലീന ജയിംസിനെ സസ്‌പെന്‍ഡ് ചെയ്തു.

മിലീന ജയിംസിനെതിരെ ഡയറ്റിലെ വിദ്യാര്‍ഥികള്‍ സമരത്തില്‍ ആയിരുന്നു. അധ്യാപികയുമായുളള തര്‍ക്കമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് സൂചന.

പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് മിലീന ജയിംസിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. അധ്യാപികക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

 

Latest