Connect with us

International

ചൈനയിൽ ശക്തമായ ഭൂകമ്പം; നൂറിലധികം മരണം

ഗാൻസു പ്രവിശ്യയിലാണ് കനത്ത നാശം ഉണ്ടായത്.

Published

|

Last Updated

ബീജിംഗ് | വടക്കുപടിഞ്ഞാറൻ ചൈനയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്ന് വീണ് 111 പേർ മരിച്ചു. ഗാൻസു പ്രവിശ്യയിലാണ് കനത്ത നാശം ഉണ്ടായത്. ഇവിടെ 111 പേര്‍ മരിക്കുകയും 230 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രവിശ്യാ ഭൂകമ്പ ദുരിതാശ്വാസ ആസ്ഥാനത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തു.

6.1 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ അറിയിപ്പില്‍ പറയുന്നു. 35 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്, അതിന്റെ പ്രഭവകേന്ദ്രം 102 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് ഗാന്‍സുവിന്റെ പ്രവിശ്യാ തലസ്ഥാന നഗരമായ ലാന്‍ഷൂവാണെന്ന് ഇഎംഎസ്സി വ്യക്തമാക്കുന്നു.

ഭൂകമ്പത്തെത്തുടര്‍ന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതുവരെ പറത്തുവന്നിട്ടില്ല. രണ്ട് വടക്കുപടിഞ്ഞാറന്‍ പ്രവിശ്യകള്‍ക്കിടയിലുള്ള അതിര്‍ത്തിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാ പ്രവര്‍ത്തനത്തിനത്തിനായി, ചൈനയുടെ ദേശീയ കമ്മീഷനും എമര്‍ജന്‍സി മാനേജ്മെന്റ് മന്ത്രാലയവും ലെവല്‍ നാല് ദുരന്ത നിവാരണ അടിയന്തരാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

സമീപ പ്രവിശ്യയായ ക്വിങ്ഹാqqയിലെ ഹൈദോങ് നഗരത്തിൽ 11 പേർ മരിക്കുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിസിടിവി റിപ്പോർട്ട് ചെയ്യുന്നു.

 

Updating…

---- facebook comment plugin here -----

Latest