Kerala
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ചില്ല് പൊട്ടി
അപകടം റെയില്‍വെയില്‍ അറിയിച്ചതിന് ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.
തിരുവനന്തപുരം \ വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്നു ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്. കണിയാപുരത്തിനും പെരുങ്ങുഴിക്കും ഇടയില്‍ വൈകുന്നേരം 4.18ഓടെയാണ് സംഭവം
ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ല് പൊട്ടിയെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. അപകടം റെയില്‍വെയില്‍ അറിയിച്ചതിന് ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.







