Business
ഓഹരി വിപണിയില്‍ മുന്നേറ്റം; നിഫ്റ്റി 17,500കടന്നു
ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് ഓഹരി വിപണി.

മുംബൈ| വ്യാപാര ആഴ്ചയിലെ രണ്ടാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍. ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് ഓഹരി വിപണി. സെന്‍സെക്സ് 544 പോയന്റ് ഉയര്‍ന്ന് 58,559ലും നിഫ്റ്റി 145 പോയന്റ് നേട്ടത്തില്‍ 17,485ലുമാണ് വ്യാപാരം ആരംഭിച്ചത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷയും ബജറ്റില്‍ അടിസ്ഥാന സൗകര്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനുള്ള സാധ്യതയുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തിയത്.
ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ബിപിസിഎല്‍, ടാറ്റ മോട്ടോഴ്സ്, ഐഒസി, ഐടിസി, ബജാജ് ഓട്ടോ എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.
---- facebook comment plugin here -----