Ongoing News
സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത്; തിയ്യതി പിന്നീട്
സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്തംബര്‍ 25 മുതല്‍ കണ്ണൂരില്‍. ശാസ്ത്രമേള നവംബറില്‍ ആലപ്പുഴയില്‍. സ്‌കൂള്‍ കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിംപിക്‌സ്
 
		
      																					
              
              
            തിരുവനന്തപുരം | ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കും. തിയ്യതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്തംബര്‍ 25 മുതല്‍ കണ്ണൂരില്‍ സംഘടിപ്പിക്കും. ശാസ്ത്രമേള നവംബറില്‍ ആലപ്പുഴയിലാണ് നടക്കുക.
സ്‌കൂള്‍ കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിംപിക്‌സ് എന്ന് അറിയപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. എറണാകുളത്തായിരിക്കും ആദ്യ സ്‌കൂള്‍ ഒളിംപിക്‌സ്.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

