Connect with us

National

സ്റ്റേഡിയം ദുരന്തം: കർണാടക സർക്കാറിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി

ജൂൺ 10-നകം വിശദമായ സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

Published

|

Last Updated

ബംഗളൂരു | നഗരത്തിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കാനിടയായ സംഭവത്തിൽ സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.

സ്വമേധയാ കേസെടുത്ത കോടതി, സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കുകയും ജൂൺ 10-നകം വിശദമായ സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. ആക്ടിങ് ചീഫ് ജസ്റ്റിസ് വി. കാമേശ്വര റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ വിഷയം ഒരു സ്വമേധയാ ഉള്ള പൊതുതാൽപ്പര്യ ഹർജിയായി പരിഗണിക്കാൻ കോടതി രജിസ്ട്രിയോട് നിർദേശിച്ചു.

ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (RCB) ടീമിന്റെ IPL വിജയ ആഘോഷത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.