Connect with us

Organisation

എസ് എസ് എഫ് സംസ്ഥാന കൗൺസിൽ ആരംഭിച്ചു

പുതിയ സംസ്ഥാന ഭാരവാഹികളെ ഇന്ന് തിരഞ്ഞെടുക്കും

Published

|

Last Updated

കോഴിക്കോട് | “ഒറ്റയാകരുത് ഒരാശയമാകുക’ ശീർഷകത്തിൽ എസ് എസ് എഫ് നാല് മാസമായി നടത്തിവന്നിരുന്ന അംഗത്വകാല- പുനഃസംഘടനാ പ്രവർത്തനങ്ങളുടെ സമാപനമായ സംസ്ഥാന കൗൺസിലിന് തുടക്കമായി. സംസ്ഥാന പ്രസിഡൻ്റ് കെ വൈ നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅ്ഫർ വിഷയാവതരണം നടത്തി.

പ്രവർത്തന റിപോർട്ട്, സംഘടനാ റിപോർട്ട്, സാമ്പത്തിക റിപോർട്ട് അവതരണങ്ങൾ, അവക്കു മേലുള്ള ചർച്ചകൾ, സബ്മിഷൻ, പൊതു ചർച്ച തുടങ്ങിയവ ആദ്യ ദിവസം നടന്നു. സംസ്ഥാന ഭാരവാഹികളായ ജാബിർ സഖാഫി പാലക്കാട്, എം ജുബൈർ, ഫിർദൗസ് സഖാഫി കടവത്തൂർ വിവിധ റിപോർട്ടുകൾ അവതരിപ്പിച്ചു. സി ആർ കെ മുഹമ്മദ്, കെ ബി ബശീർ, സയ്യിദ് ആശിഖ് കൊല്ലം, എം മുഹമ്മദ് നിയാസ്, പി ജാബിർ ചർച്ചകൾക്ക് നേതൃത്വം നൽകി.

ദേശീയ പ്രസിഡൻ്റ് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി, എ പി മുഹമ്മദ് അശ്ഹർ കൗൺസിൽ നടപടികൾ നിയന്ത്രിച്ചു. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്കും യൂനിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ലാ പുനഃസംഘടനകൾക്കും ശേഷമാണ് സംസ്ഥാന കൗൺസിൽ നടക്കുന്നത്. ഇന്ന് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതോടെ കൗൺസിൽ സമാപിക്കും.

Latest